Monday, October 20, 2008

ജ്യോതിഷം

പ്രിയസുഹൃത്തുക്കളെ ജ്യോതിഷസംബന്ധമായ കാര്യങ്ങളുടെ ചര്‍ച്ചയ്ക്കും പഠനത്തിനും സാങ്കേതിക സഹായങ്ങള്‍ക്കുമായണ്‌ ഞാന്‍ ഈ ബ്ലോഗ് ആരംഭിച്ചിരിക്കുന്നത് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായ് ജ്യോതിഷം പഠിക്കാനും കുറച്ചൊക്കെ പഠിപ്പിക്കാനും സാധിച്ചിരുന്നു.കേരളത്തിലെ ഹോരാശാസ്ത്ര,പ്രശ്നമാര്‍ഗ്ഗ പ്രകാരമുള്ള പ്രശ്ന രീതികളും , ഉത്തരേന്ത്യന്‍ സമ്പ്രദായത്തിലുള്ള താജിക് നീലകണ്ഡിയും ഒക്കെയാണ്‌ ഞാന്‍ പിന്തുടരുന്നത്.
ജാതകം= ശരീരം ജനിക്കുന്നതിനൊപ്പം ലഭിക്കുന്ന ജീവിതവിധികളെയാണ്‌ ജാതകം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രശ്നം= താല്‍ക്കാലികമായ് മുന്നില്‍ വന്നു ഭവിക്കുന്ന പ്രാരബ്ധകര്‍മ്മങ്ങളില്‍ നിന്നുള്ളസങ്കടങ്ങളെന്തൊക്കെയൊന്നു തിരിച്ചറിയാനാണ്‌പൂര്‍വ്വി‌കര്‍ പ്രശ്നംവെച്ചിരുന്നത്
മൂഹൂര്‍‌ത്തം= എതൊരു ശുഭകര്‍‌മ്മത്തിന്റെയും ശുഭഫല പ്രാപ്തിക്കായാണ്‌ മൂഹൂര്‍ത്തത്തെ നാം പിന്തുടരുന്നത്
പൊരുത്തം= രണ്ടു പേരുടെ ജീവിതപന്ഥാവില്‍ പൊരുത്തം ആത്യന്താപേക്ഷികമായ ഒരു വിഷയമാണ്‌. പൊരുത്തമില്ലാത്ത ജീവിതം വളരെ ദുര്‍ഘടമായ മനോനിലയെയും ജീവിത പ്രശ്നങ്ങളെയും സമ്മാനിക്കും. ഇത് രണ്ട് ജാതകങ്ങളെ തമ്മില്‍ ജ്യോതിഷപ്രകാരം ചേര്‍ച്ചയുണ്ടോ എന്നു പരിശോധിക്കുന്നതാണ്‌.

1 comment:

ilijabacca said...

How to get from Harrah's Casino and Cherokee to
When Harrah's Casino and Cherokee was first opened in the early 1980s, 동두천 출장샵 to get a 남양주 출장마사지 casino in the heart 김천 출장안마 of the beautiful 전주 출장마사지 Great Smoky 군포 출장마사지 Mountains,